തിരുവനന്തപുരം: ഉത്തർപ്രദേശിലെ ലഖിംപുരിൽ കാറിടിച്ചു മരിച്ച കർഷകരുടെ കുടുംബത്തെ കാണാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എമാർ രാജ്ഭവനു മുന്നിൽ പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷകരെ കൂട്ടക്കൊല ചെയ്യാൻ കേന്ദ്ര മന്ത്രിയും മകനും ഗുണ്ടകളുടെ പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രിയങ്ക ഗാന്ധിയെ വീട്ടുതടങ്കലിലാക്കുകയും കോൺഗ്രസ് മുഖ്യമന്ത്രിമാരെ വിമാനത്താവളത്തിൽ തടയുകയും ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കോർപ്പറേറ്റുകൾക്കായി പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. കർഷകരെയും അവരുടെ സമരത്തെയും കോൺഗ്രസ് നെഞ്ചോടു ചേർക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |