ബ്രിട്ടൻ: 26 കൊറിയൻ വാക്കുകൾ ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്നറിയിൽ ഉൾപ്പെടുത്തി. കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ട വാക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയൻ ചലച്ചിത്രങ്ങളും സീരിസുകളും കൊറിയൻ പോപ്പ് ബാൻഡായ ബി.റ്റി.എസും ആഗോളതലത്തിൽ നേടിയ ജനപിന്തുണ ഓക്സ്ഫഡിലേക്കും എത്തിയുണ്ടെന്ന് വേണം കരുതാൻ. 2012ൽ ഗന്നം സ്റ്റൈൽ എന്ന കൊറിയൻ ഗാനം ലോകമെമ്പാടും അലയടിച്ചത് മുതൽ കൊറിയയോട് ആഗോളജനതയ്ക്ക് പ്രത്യേക സ്നേഹമാണ്. 2019ൽ പാരാസൈറ്റ് ഓസ്കർ നേടിയതോടെ ആ സ്നേഹം ഇരട്ടിയായി. ബി.റ്റി.എസിന്റെ ജനപ്രീതിയും ഒരു പ്രധാന ഘടകമാണ്. നെറ്റ്ഫ്ലിക്സിന്റെ പുതിയ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമും വൻ ജനപ്രീതിയാണ് നേടുന്നത്.
ഡിക്ഷ്നറിയിൽ ഉൾപ്പെടുത്തിയ ചില കൊറിയൻ വാക്കുകൾ
ബാൻചൻ, ബുൽഗോഗി, കിംബാപ് - ഭക്ഷണ പദാർത്ഥങ്ങൾ
ഹാൽയൂ - ദക്ഷിണ കൊറിയയോടും അവിടുത്തെ സംഗീതം, ചലച്ചിത്രം,ടെലിവിഷൻ സീരീസുകൾ, ഫാഷൻ, ഭക്ഷണം എന്നിവയോടുമുള്ള വളരുന്ന അന്താരാഷ്ട്ര താൽപര്യം
കെ - ഡ്രാമ - ദക്ഷിണ കൊറിയയിലെ സീരീസുകൾ
മാൻഹ്വാ - കൊറിയൻ കാർട്ടൂണുകളും, കോമിക് പുസ്തകങ്ങളും ( ജാപ്പനീസ് കാർട്ടൂണുകളിൽ (മാംഗ) പ്രചോദനമുൾക്കൊണ്ടവയാണ് ഇതിലധികവും)
മുക്ബാംഗ് - ഒരു വ്യക്തി വലിയ അളവിൽ ഭക്ഷണം കഴിയ്ക്കുന്നതും പ്രേക്ഷകരോട് സംസാരിക്കുന്നതും ലൈവ്സ്ട്രീം ചെയ്യുന്ന വീഡിയോ