പാലക്കാട്: ചാലിശ്ശേരി പെരിമണ്ണൂരിൽ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വടക്കേപുരയ്ക്കൽ നാരായണൻ(74), ഭാര്യ ഇന്ദിര(70) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള വിറകുപുരയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
വിറകുപുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. നാരായണനും ഇന്ദിരയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |