ന്യൂഡൽഹി: കണ്ണൂരിൽ അടുത്ത ഏപ്രിലിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രണ്ടു ദിവസത്തെ സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. കരട് കേന്ദ്ര കമ്മിറ്റി പിന്നീട് ചർച്ച ചെയ്യും.
കൊവിഡ് തുടങ്ങിയ ശേഷം ആദ്യമായി ഓഫ്ലൈനിൽ നടത്തുന്ന പി.ബിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തുടങ്ങി കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഡൽഹിയിലുണ്ട്. മുഖ്യമന്ത്രിയായി രണ്ടാം തവണ സ്ഥാനമേറ്റ ശേഷം പിണറായി വിജയന്റെ രണ്ടാം ഡൽഹി സന്ദർശമാണിത്. എന്നാൽ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മുഖ്യമന്ത്രി ഇന്നു മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |