ദുബായ്: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ കുന്തമുനയായ പേസർ ആവേശ് ഖാനെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നെറ്റ് ബൗളറായി ഉൾപ്പെടുത്തി. ഇത്തവണ 15 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റെടുത്ത് ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ആവേശിനോട് യു.എ.ഇയിൽ തുടരാൻ ബി.സി.സി.ഐ ആവശ്യപ്പെടുകയായിരുന്നു.
നേരത്തേ സൺറൈസേഴ്സ് ഹൈദരാബാദിന്റെ കാശ്മീരി പേസർ ഉമ്രാൻ മാലികിനേയും നെറ്റ്ബൗളറായി ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ വെങ്കിടേഷ് അയ്യരേയും റിസർവ് ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് വിവരമുണ്ട്.