SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 PM IST

40000 അഫ്ഗാൻ പൗരന്മാർക്ക് അഭയം നല്കും : കാനഡ

Increase Font Size Decrease Font Size Print Page
gfdfgfdg

ഒട്ടാവ: അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിൽ നിന്ന് പലായനം ചെയ്ത അഭയാർത്ഥികളെ സ്വീകരിക്കാനൊരുങ്ങി കാനഡ.

40,000 അഭയാർത്ഥികളെ കാനഡ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്നു. രാജ്യത്തെ പൗരന്മാർ ഇവരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണം' കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. ജി 20 ഉച്ചകോടിയിൽ അഫ്ഗാൻ വിഷയം ചർച്ച ചെയ്ത ശേഷമാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അതേ സമയം അഭയാർത്ഥികൾക്കായി പ്രതിവർഷം 3,000 വിസകൾ നല്കുമെന്ന് ആസ്‌ട്രേലിയയും അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.