കോഴിക്കോട് : ഉത്ര വധക്കേസിൽ പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ അപ്പീലിന് പോകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന് വിലയിരുത്തപ്പെട്ടതാണ് ഈ വധക്കേസ്. ഐ.പി.എസ് ട്രെയ്നിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിലുമുണ്ട് ഇത്. പ്രതിയായ സൂരജിന് വധശിക്ഷ തന്നെ ലഭിക്കേണ്ടതാണ്. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതായിരിക്കണം മാതൃകാപരമായ വിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |