SignIn
Kerala Kaumudi Online
Thursday, 19 September 2024 3.54 AM IST

സി ബി എസ് ഇ 10,​ 12 പരീക്ഷകൾ രണ്ട് ഘട്ടമായി,​ പരീക്ഷകൾ നേരിട്ട് നടത്തും, മാർഗനിർദ്ദേശം പുറത്തിറക്കി

Increase Font Size Decrease Font Size Print Page
cbse

ന്യൂഡൽഹി : സി.ബി.എസ്. ഇ പരീക്ഷകൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി. 10, +2 പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് സി.ബി.എസ്. ഇ പുറത്തിറക്കിയത്. രണ്ട് ഘട്ടമായി ഓഫ്‌ലൈനായിട്ടായിരിക്കും പരീക്ഷകൾ നടത്തുക.

ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബർ 18 ന് പുറത്തുവിടും. 90 മിനിട്ട് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക. സി.ബി.എസ്.ഇ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാം,​ സമ്പൂർണ തീയതിക്രമം പുറത്തുവിടാൻ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിൻ പരീക്ഷകളിലേക്ക് കടക്കാനാണ് ആലോചന. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം നവംബർ ​- ഡിസംബർ മാസങ്ങളിലായി പരീക്ഷകൾ നടത്താനാണാ സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE EXAM, CBSE GUIDELINES, CBSE 10 EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.