ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പൂഞ്ച്- രജൗരി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനിക ഉദ്യോഗസ്ഥനും ജവാനും ജീവൻ നഷ്ടമായത്. നാല് ദിവസത്തിനിടെ അഞ്ച് സൈനികരാണ് ഈ മേഖലയിൽ വീരമൃത്യുവടഞ്ഞത്. ഇന്ത്യൻ സൈന്യം ശക്തമായി തന്നെ തിരിച്ചടി നൽകിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുന്നതിനാൽ ജമ്മു-രജൗരി ദേശീപാത സൈന്യം താൽക്കാലികമായി അടച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രിയായിരുന്നു ഏറ്റുമൊടുവിലായി ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഒക്ടോബർ 10 ന് നടന്ന ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. മലയാളിയായ ധീര സൈനികൻ വൈശാഖും ഈ ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |