ഭോപ്പാൽ: സഹോദരിക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവയ്ക്കാൻ മൂന്ന് ദിവസം ഉപഭോക്താക്കൾക്ക് സൗജന്യ പെട്രോൾ നൽകി പമ്പുടമയായ യുവാവ്. മദ്ധ്യപ്രദേശിലെ ബൈത്തൂൽ ജില്ലയിലാണ് പെട്രോൾ പമ്പ് ഉടമയായ ദീപക് സൈനാനിയാണ് അമ്മാവനായതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ചത്. ഭിന്നശേഷിക്കാരിയാണ് ദീപകിന്റെ സഹോദരിയായ സഹോദരി ശിഖാ പോർവാൾ. സഹോദരിയ്ക്ക് കുഞ്ഞുണ്ടായത് എങ്ങനെ ആഘോഷിക്കുമെന്ന് കുറെ ആലോചിച്ചു. സൗജന്യ പെട്രോൾ നൽകുന്നത് പ്രസസ്തിയ്ക്ക് വേണ്ടിയാണെന്ന് ജനങ്ങൾ കരുതുമോ എന്ന ആശങ്കയുണ്ടായിരുന്നു. പിന്നീട് തീരുമാനവുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ആൺകുട്ടിയാണ് ജനിച്ചിരുന്നത് എങ്കിലും ഇത് പോലെ തന്നെ ആഘോഷിക്കുമായിരുന്നു എന്നും ദീപക് പറഞ്ഞു. അഷ്ടമി, നവമി, ദസറ ദിനങ്ങളിലാണ് സൗജന്യ പെട്രോൾ നൽകിയത്. ഒക്ടോബർ 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയുമാണ് പെട്രോൾ സൗജന്യമായി നൽകിയത്. 100 രൂപയ്ക്ക് പെട്രോൾ അടിച്ചവർക്ക് അഞ്ച് ശതമാനവും 200 മുതൽ 500 രൂപയ്ക്ക് വരെ പെട്രോൾ അടിച്ചവർക്ക് 10 ശതമാവും അതിന് മുകളിലുള്ളവർക്ക് 15 ശതമാനവും സൗജന്യമായി നൽകി.