കോവളം: വിഴിഞ്ഞം തെരുവ് മുത്തുമാരിഅമ്മൻ ക്ഷേത്രത്തിൽ നിന്ന് പണവും നിലവിളക്കുകളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. വിഴിഞ്ഞം കല്ലുരുട്ടിവിളാകം വീട്ടിൽ ഷാജഹാനെയാണ് (61) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 8ന് രാത്രി ക്ഷേത്ര കോമ്പൗണ്ടിൽ കയറിയ പ്രതി ക്ഷേത്രത്തിന് മുന്നിലെ മേശ കുത്തിത്തുറന്ന് 1500 രൂപയും അവിടെയുണ്ടായിരുന്ന നിലവിളക്കുകളും കവരുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ രാജൻ, എ.എസ്.ഐ അജികുമാർ, സി.പി.ഒ ഷൈൻ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |