SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 AM IST

മഴക്കെടുതിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ദലൈലാമ, സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്ക് കത്ത്

Increase Font Size Decrease Font Size Print Page
dalai-lama

ധരംശാല: കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ജീവനും സ്വത്തും നഷ്ടമായതിൽ ദുഖം രേഖപ്പെടുത്തി ആത്മീയ നേതാവ് ദലൈലാമ. ഒപ്പം ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും ദലെെലാമ മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിൽ അനുശോചനം അറിയിച്ചു.

ആവശ്യമുള്ളവർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസിലാക്കുന്നു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DALAI LAMA, KERALA, FLOOD, RAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.