തിരുവനന്തപുരം: സത്യസായി ബാബയുടെ ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള തോന്നയ്ക്കൽ സായിഗ്രാമത്തിൽ വച്ച് നവംബറിൽ സമൂഹ വിവാഹം സംഘിപ്പിക്കുന്നു. സമൂഹ വിവാഹത്തിലേക്കായി എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. രക്ഷാകർത്താക്കൾ വിവാഹം നിശ്ചയിച്ചശേഷം സാമ്പത്തിക പ്രയാസം കാരണം വിവാഹം നടത്താൻ കഴിയാത്തവരെയാണ് ഇതിനായി പരിഗണിക്കുന്നത്. വധൂവരന്മാരുടെ ഫോട്ടോയും വിശദവിവരങ്ങളും അപേക്ഷയോടൊപ്പം ഹാജരാക്കണം. അവിവാഹിതരാണെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കത്തും നിർബന്ധമാണ്. അപേക്ഷകൾ ഈ മാസം 25ന് മുൻപായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള ശാസ്തമംഗലം പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 9946480139.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |