കൊച്ചി: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കൊച്ചി മെട്രോ കേരള കാർട്ടൂൺ അക്കാഡമിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ കാർട്ടൂൺ ഷോ സംഘടിപ്പിക്കും. മെട്രോ സ്റ്റേഷനുകളിൽ കലാകാരന്മാർ ഡിജിറ്റൽ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് തത്സമയം കാർട്ടൂണുകൾ വരയ്ക്കും. സൃഷ്ടികൾ അപ്പപ്പോൾ തന്നെ കെ.എം.ആർ.എല്ലിന്റെ ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അപ്‌ലോഡ് ചെയ്യും. കാർട്ടൂണിസ്റ്റ് വരച്ച കാർട്ടൂണിന് പോസ് ചെയ്ത വ്യക്തിക്ക് ഡിജിറ്റലായി അയക്കും. കേരളപ്പിറവി ദിനത്തിൽ സന്തോഷമായിരിക്കാനും പ്രശസ്തരായ കാർട്ടൂണിസ്റ്റുകളുടെ വിലമതിക്കാനാവാത്ത വരകൾ സ്വന്തമാക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മെട്രോ അധികൃതർ അറിയിച്ചു .