SignIn
Kerala Kaumudi Online
Friday, 26 April 2024 9.52 PM IST

അക്ഷരശ്രീ പുരസ്‌കാരം എം.എസ്.ഫൈസൽഖാന്

faiz

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പ്രഥമ അക്ഷരശ്രീ പുരസ്‌കാരം എൻ.ഐ യൂണിവേഴ്സിറ്റി പ്രൊ ചാൻസലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്‌ടറുമായ എം.എസ്.ഫൈസൽഖാന്. നവാഗത എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാനവികതയും പ്രകാശ സൗന്ദര്യവും അനുഭവവേദ്യമാകുന്ന രചനയാണ് എം.എസ്. ഫൈസൽ ഖാന്റെ 'തവിട്ടു നിറമുള്ള പക്ഷി'യെന്ന് ജൂറി വിലയിരുത്തി. ഒക്ടോബർ 26ന് അവാർഡ് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ വയലാർ രാമവർമ്മ സാംസ്‌കാരികവേദി രക്ഷാധികാരി പന്ന്യൻ രവീന്ദ്രൻ, ഭാരവാഹികളായ ഡോ. ജി.രാജ്‌മോഹൻ, ഡോ.ശ്രീവത്സൻ നമ്പൂതിരി,മണക്കാട് രാമചന്ദ്രൻ, സബീർ തിരുമല,ഗോപൻ ശാസ്‌തമംഗലം തുടങ്ങിയവർ

പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.