മാതളനാരങ്ങ പതിവായി കഴിക്കുന്നത് ശരീരത്തിൽ രക്തത്തിന്റെ അഭാവം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയ മാതളനാരങ്ങ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്. വയറിളക്കം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് മാതളനാരങ്ങാ ജ്യൂസ്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളത്തിൽ, ധാരാളം കാർബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്
. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ മാതളനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊളസ്ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. ഒപ്പം ഇവ ഹൃദയത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും. ആരോഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും മാതളം നല്ലതാണ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ. മാതളനാരങ്ങയുടെ തൊലി മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കുന്നു. മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |