മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ബലാത്സംഗ ശ്രമത്തിനിടെ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി കല്ലുകൊണ്ട് തലയ്ക്കിടിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
കൊണ്ടോട്ടിക്കടുത്ത് ഒരു വാഴത്തോപ്പിലാണ് യുവതിയെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയാണ് ബലാത്സംഗ ശ്രമത്തെക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ചെരുപ്പ് വാഴത്തോട്ടത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |