SignIn
Kerala Kaumudi Online
Friday, 20 September 2024 7.37 PM IST

അണക്കെട്ട് പഴയതാണ്, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ആശങ്ക സർക്കാരിനെ അറിയിച്ചെന്ന് ഗവർണർ

Increase Font Size Decrease Font Size Print Page
arif-mohammad-khan

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അണക്കെട്ട് പഴയതാണ്. ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവർണർ വ്യക്തമാക്കി. ജല തർക്കങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


കേരള-തമിഴ്‌നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെടും. നിലവിൽ 137.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARIF MOHAMMAD KHAN, MULLAPERIYAR DAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.