SignIn
Kerala Kaumudi Online
Thursday, 19 September 2024 4.27 AM IST

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്‌ചവരെ 138 അടിയിൽ നിലനിറുത്തും, കേരളത്തിന് തമിഴ്‌നാടിന്റെ ഉറപ്പ്

Increase Font Size Decrease Font Size Print Page
mullaperiyar

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയിൽ നിലനിർത്തും. ഉദ്യോഗസ്ഥതല ചർച്ചയിലാണ് തമിഴ്‌നാടിന്റെ ഉറപ്പ്. ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ വഴി ജലം ഒഴുക്കിക്കളയും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി കവിയാൻ അനുവദിക്കരുതെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

മുല്ലപ്പെരിയാർ തുറക്കേണ്ടിവന്നാൽ അധികജലം ഇടുക്കി ഡാമിന് ഉൾക്കൊള്ളാനാകില്ല. ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങിയതോടെ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ജില്ലാഭരണകൂടം. നിലവിൽ 137.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മഴയ്ക്ക് ശമനമായതോടെ നീരൊഴുക്കിലും കുറവുവന്നു. സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MULLAPERIYAR, TAMILNADU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.