തിരുവനന്തപുരം: തിയേറ്റർ ഉടമകളുടെ വിവിധ ആവശ്യങ്ങൾ മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഓരോ ടിക്കറ്റിനും അഞ്ച് രൂപ നിരക്കിൽ കൊവിഡ് സർവീസ് ചാർജ്, തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കുക, വിവിധ നികുതി ഇളവുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്ററുടമകൾക്കുള്ളത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം മന്ത്രിമാരുടെ സംയുക്തയോഗം ഉടൻ ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സിനിമാവ്യവസായത്തെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ സഹായിക്കുന്ന സമീപനം സ്വീകരിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ തീരുമാനങ്ങൾ മന്ത്രിതലയോഗത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |