SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.56 PM IST

ചികിത്സാ ധനസഹായം 100 മണിക്കൂറിനുള്ളിൽ നൽകും: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കുന്ന അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായധനം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാധുവായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഉണ്ടെങ്കിൽ ധനസഹായം വേഗം നൽകും. ഇപ്പോൾ 22 ദിവസമാണ് എടുക്കുന്നത്. 2016ൽ അത് 175 ദിവസമായിരുന്നു. നിലവിൽ ഒാൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രോഗികൾക്ക് സർക്കാർ നൽകുന്ന ധനസഹായം അപര്യാപ്തമാണെന്നും ചികിത്സാ ചെലവിന് ആനുപാതികമായി ഇത് വർദ്ധിപ്പിക്കാനാകുമോയെന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഫയലുകളിൽ പലതട്ട്

പരിശോധന ഒഴിവാക്കും

ഭരണത്തിലെ നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനായി സെക്രട്ടേറിയറ്റ് മാന്വലിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തിലെ അനാവശ്യ ‍‌തട്ടുകൾ കാരണമാണ് ഫയലുകളിൽ നടപടിക്ക് കാലതാമസം ഉണ്ടാകുന്നത്. ഉന്നതതല യോഗം ചേർന്ന് എടുക്കുന്ന തീരുമാനം വീണ്ടും പരിശോധനയ്ക്കായി താഴേത്തട്ടിലേക്ക് അയയ്ക്കുന്നതിൽ അസ്വാഭാവികതയുണ്ട്. അത് ആവശ്യമില്ലാത്തതാണ്. അത്തരം കാര്യങ്ങളിൽ മാറ്റം വരുത്തും. ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ജഡ്ജിമാരും ചേർന്ന് എടുത്ത തീരുമാനം വീണ്ടും പരിശോധനയ്ക്ക് താഴേത്തട്ടിലേക്ക് അയച്ചുവെന്ന ഉദാഹരണ സഹിതമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിഭാഷ മലയാളത്തിലാക്കുന്നതിനായി പ്രാഥമിക ചർച്ച ഹൈക്കോടതിയുമായി ന‌ടത്തിയിട്ടുണ്ട്. ഇതിനായി പുതിയ തസ്തികകൾ നിശ്ചയിച്ചിട്ടുണ്ട്.

 പരാതികൾക്ക് രണ്ടാഴ്ചയ്ക്കകം പരിഹാരം

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിക്കുന്ന പരാതികൾക്ക് രണ്ടാഴ്ചയ്ക്കകം പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ 21 ദിവസത്തിനകം പരാതി പരിഹരിക്കുന്ന സംവിധാനമാണുള്ളത്. 2016ൽ ഇത്തരം പരാതികൾ പരിഹരിക്കുന്നതിന് രണ്ടുവർഷംവരെ കാലതാമസമെടുത്തിരുന്നു. 2019ലാണ് ഇത് 21 ദിവസത്തിലേക്ക് ചുരുക്കിക്കൊണ്ടുവന്നത്. സി.എം.ഒ പോർട്ടൽ വഴിയുള്ള പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെ‌ടുത്തിയിട്ടുണ്ട്. പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.