പാലക്കാട്: ഡ്യൂട്ടി സമയം കഴിഞ്ഞും റോഡരികിൽവച്ച് രോഗിയെ പരിശോധിച്ച ഡോക്ടറുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളെജിലെ ഇ എൻ ടി അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അരുണാണ് കൈയടി നേടുന്നത്. ജോലി കഴിഞ്ഞ് തിരികെ പോകുകയായിരുന്ന ഡോക്ടർ രോഗിയായ സ്ത്രീയെ കണ്ടപ്പോൾ കാറിൽ നിന്നിറങ്ങി പരിശോധിക്കുകയായിരുന്നു.
ഡ്യൂട്ടി സമയം കഴിഞ്ഞ് കാറിൽ തിരികെ പോകുന്നതിനിടെയാണ് കൈ ഒടിഞ്ഞ് പ്ളാസ്റ്ററിട്ട സ്ത്രീ ഓട്ടോയിൽ വന്നിറങ്ങുന്നത് കാണുന്നത്. ഇവരെ കണ്ട ഡോക്ടർ കാറിൽ നിന്നിറങ്ങി കാര്യങ്ങൾ തിരക്കിയതിനുശേഷം പരിശോധിച്ച് മരുന്നും എഴുതി നൽകി. ഡോക്ടർ രോഗിയെ വഴിയരികിൽ നിന്ന് പരിശോധിക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണിപ്പോൾ തരംഗമാകുന്നത്.
ദൂരെ നിന്ന് സൂം ചെയ്താണ് ദൃശ്യങ്ങൾ പകർത്തുന്നതെന്നും ജോലി സമയം കഴിഞ്ഞും രോഗിയെ പരിശോധിക്കാൻ സന്നദ്ധരാകുന്ന ഇത്തരം ഡോക്ടർമാരെയാണ് നമുക്കാവശ്യമെന്നും വീഡിയോ പകർത്തിയയാൾ പറയുന്നുണ്ട്. ഒപ്പം ബിഗ് സല്യൂട്ടും നൽകുന്നു. ഒട്ടേറെ പേർ വീഡിയോ പങ്കുവയ്ക്കുകയും ഡോക്ടർക്ക് അഭിനന്ദനം നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |