കൊച്ചി: 23-ാമത് സംസ്ഥാന സീനിയർ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് കിരീടം. കലാശക്കളിയിൽ തൃശൂർ കോഴിക്കോടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) തകർത്തു. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഗോൾനേടാൻ ഇരുടീമുകൾക്കുമായില്ല. സിവിഷ, നിധിയ, രേഷ്മ, മഞ്ജു ബേബി എന്നിവർ തൃശൂരിനായി പെനാൽറ്റി കിക്കിൽനിന്ന് ലക്ഷ്യംകണ്ട
കോഴിക്കോടിനുവേണ്ടി കെ. മാനസ, എസ്. കാർത്തിക, വേദവല്ലി എന്നിവരും ഗോൾ നേടി. പാലക്കാടിനെ എതിരില്ലാത്ത 11 ഗോളുകൾക്ക് തോൽപ്പിച്ച് സെമിയിലെത്തിയ തൃശൂർ സെമി ഫൈനലിൽ പത്തനംതിട്ടയെ തോൽപ്പിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. സി. സിവിഷയാണ് തൃശൂരിനെ നയിച്ചത്. മറ്റു ടീമംഗങ്ങൾ: വർഷ ഇ.എം, അലീന മാത്യു, മഞ്ജു ബേബി, കാവ്യ കെ.കെ, അഭിരാമി, വിനീത വിജയൻ, നിധിയ ശ്രീധരൻ, രേഷ്മ.സി, അതുല്യു ഭായി, രേഷ്മ ടി.ജി, ശ്രീനന്ദന, സന്ധ്യാമോൾ, അമയ ഗിരീഷ്, ശിശിര സി.എസ്, ശ്രീലക്ഷ്മി, ഗീതു കെ.ഗോപിനാഥ്, സുരഭി പി.കെ, അഭിന ടി.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |