തിരുവല്ല: തർക്കവും മത്സരവും വിഭാഗീയതയും ഉണ്ടായതിനെ തുടർന്നു സി.പി.എം കവിയൂർ ലോക്കൽ സമ്മേളനം നിറുത്തിവച്ചു. പാർട്ടി നിർദേശിച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി അഞ്ചു പേരുകൾ നിർദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. മത്സരത്തിനായി മുന്നോട്ടെത്തിയവർ ആരുംതന്നെ പിന്മാറാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് സമ്മേളനം നിറുത്തിവയ്‌ക്കേണ്ടി വന്നത്. ജില്ലയിൽ ആദ്യമായാണ് ഒരു ലോക്കൽ സമ്മേളനം നിറുത്തിവയ്‌ക്കേണ്ടി വരുന്നത്. ഇരുവിഭാഗങ്ങൾ തമ്മിൽ അതിരൂക്ഷമായ വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാർട്ടി സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ നേരിട്ട് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്റെ പേരിലാണ് തർക്കങ്ങൾ ഉടലെടുത്തത്.