തിരുവല്ല: മതവിദ്വേഷം പരത്തുന്ന തരത്തിൽ വാർത്ത നൽകിയ ഓൺലൈൻ ചാനൽ ഉടമയെയും അവതാരകയെയും പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ലയിലെ മുത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നമോ ടി.വി ഉടമ കുളനട മെഴുവേലിൽ വടക്കേ കരയത്ത് വീട്ടിൽ രഞ്ജിത്ത് ഏബ്രഹാം (35), അവതാരക വള്ളിക്കോട് ശ്രീജ ഭവനിൽ ശ്രീജ പ്രസാദ് (33) എന്നിവരാണ് അറസ്റ്റിലായത്. വർഗീയ പരാമർശം നടത്തിയെന്ന പരാതിയെ തുടർന്ന് യു ട്യൂബ് ചാനലിനെതിരെ സെപ്തംബർ 19നാണ് തിരുവല്ല പൊലീസ് കേസെടുത്തത്. തുടർന്ന് ഇരുവരും ഒളിവിൽ പോയി. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഇരുവരും ഇന്നലെ ഉച്ചയ്ക്ക് തിരുവല്ല പൊലീസിൽ കീഴടങ്ങുകയായിരുന്നു. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |