പരപ്പനങ്ങാടി : ഇ-ഫയലിംഗ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് അഡ്വ. ക്ലാർക്ക് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു . യോഗത്തിൽ ജോലിയിൽ നിന്നും വിരമിച്ച സീനിയർ വക്കീൽ ഗുമസ്തൻമാരായ പി. നാരായണൻകുട്ടി, കെ കെ ഭാസ്കരൻ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വക്കീൽ ഗുമസ്തൻമാരുടെ മക്കൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ദാസൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ് -പി വിശ്വനാഥമേനോൻ ,സെക്രട്ടറി -അജിൻ കെ. ചന്ദ്രൻ ,ട്രഷറർ -ഇബ്രാഹിം തലാഞ്ചേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |