ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11അംഗ ബോർഡിന്റെ യോഗം ഇന്ന് രാവിലെ 10 മണിക്ക് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ ശിവഗിരിമഠത്തിൽ ചേർന്ന് 2021-26 കാലയളവിലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുക്കും.
പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഖജാൻജി എന്നിവരുടെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. സ്വാമി വിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി പരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സദ്രൂപാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരാണ് പുതിയ ട്രസ്റ്റ് ബോർഡംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |