ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പൊലീസുകാരനെ ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. 29വയസുള്ള തൗസീഫ് അഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ശ്രീനഗറിലെ ബതമാലോ മേഖലയിലാണ് ആക്രമണം നടന്നത്. വെടിയേറ്റതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാത്രി 8 മണിയോടെ, ബതമാലോ എസ്. ഡി കോളനിയിലെ തൗസിഫ് അഹമ്മദിന്റെ വസതിക്ക് സമീപം തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടന്ന
പ്രദേശം വളയുകയും അക്രമികളെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ആക്രമണത്തെ നാഷണൽ കോൺഫറൻസ് അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |