ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന പ്ലീനത്തിന് ബീജിംഗിൽ ആരംഭമായി. നൂറു വർഷത്തെ പാർട്ടിയുടെ നേട്ടങ്ങൾ വിവരിക്കുന്ന രേഖ ഇന്നലെ പ്രസിഡന്റ് ഷീ ജിൻപിംഗ് സമ്മേളനത്തിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച വരെ നീളുന്ന പ്ലീനത്തിൽ ചൈനയുടെ ഭാവി നയം വിശദീകരിക്കുന്ന പ്രമേയം അവതരിപ്പിക്കും.
പാർട്ടി ജനറൽ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, സെൻട്രൽ മിലിറ്ററി കമ്മിഷൻ മേധാവി എന്നീ മൂന്നു സുപ്രധാന പദവികളും വഹിക്കുന്നത് ജിൻപിംഗാണ്. പ്രസിഡന്റ് പദത്തിൽ രണ്ടാംഘട്ടം പൂർത്തിയാക്കുന്ന
ജിൻപിംഗിന് ഇനിയും അധികാരത്തിൽ തുടരാനുള്ള അനുമതി പാർട്ടി പ്ലീനം നൽകും. പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ 370 അംഗങ്ങളും ക്ഷണിതാക്കളുമടക്കം പ്ലീനത്തിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |