SignIn
Kerala Kaumudi Online
Thursday, 21 May 2026 5.21 AM IST

കൊടകര കുഴൽപ്പണക്കേസ്: പത്താം പ്രതിയുടെ ഭാര്യ അറസ്റ്റിൽ

arested

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ നേരത്തെ പിടിയിലായ പത്താം പ്രതിയുടെ ഭാര്യ അറസ്റ്റിലായി. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ ആപ്പിൾ ബസാറിലെ വേലപ്പറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദിന്റെ ഭാര്യ ജിൻഷ (ചിഞ്ചു- 22) ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇതോടെ അറസ്റ്റിലായവർ 23 ആയി.

കവർച്ച നടത്തിയതിന് ശേഷം ഷാഹിദിന് വിഹിതമായിക്കിട്ടിയ 10 ലക്ഷം രൂപ ജിൻഷയെ ഏൽപ്പിച്ചു. ഏപ്രിൽ എട്ടിന് ജിൻഷ വെള്ളാങ്കല്ലൂർ സഹകരണ സൊസൈറ്റിയിൽ ഒമ്പത് ലക്ഷം രൂപ ഉമ്മൂമ്മയുടെ പേരിൽ നിക്ഷേപിച്ചു. ഒരു ലക്ഷം രൂപ ഉപയോഗിച്ച് കൊടുങ്ങല്ലൂരിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങി.10 ലക്ഷം നഷ്ടപ്പെട്ടെന്നാണ് ഷാഹിദ് പൊലീസിനോട് പറഞ്ഞത്. പല തവണ ചോദ്യം ചെയ്‌തെങ്കിലും പണത്തെക്കുറിച്ച് അറിയില്ലെന്നാണ് ജിൻഷയും അദ്യം പറഞ്ഞത്. പിന്നീട് പണം പിൻവലിച്ചിരുന്നു. ജിൻഷയിൽ നിന്ന് എട്ടര ലക്ഷം രൂപ ഇന്നലെ കണ്ടെടുത്തു. കവർച്ചപ്പണം ഉപയോഗിച്ച് വാങ്ങിയ സ്വർണ്ണാഭരണങ്ങൾ കണ്ടെടുക്കുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA