കൊച്ചി: "ഇതു സർക്കസോ സിനിമയോ അല്ല, കോടതിയാണ്." വീഡിയോ കോൺഫറൻസിംഗ് മുഖേന ഹൈക്കോടതിയിൽ വാദം നടക്കവേ, ഒരാൾ ഷർട്ടിടാതെ ഓൺലൈനിലെത്തിയപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ പ്രതികരിച്ചത്.
എന്താണ് നടക്കുന്നതെന്നും ഇത്തരക്കാരെ പുറത്താക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയതോടെ അയാൾ ഓൺലൈൻ കോടതിയിൽ നിന്ന് പുറത്തു പോയി.
കൊവിഡ് സാഹചര്യം മൂലം ഹൈക്കോടതിയിൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് ഹർജികൾ പരിഗണിക്കുന്നത്. കക്ഷികളോ കേൾവിക്കാരോ ഇത്തരത്തിൽ ഷർട്ടിടാതെ ഓൺലൈനിൽ എത്തുന്നത് ഹൈക്കോടതിയിൽ മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ദേവൻ രാമചന്ദ്രന്റെ വെർച്വൽ കോടതിയിൽ ഷർട്ടിടാത്തയാൾ കടന്നുവന്നത്. രണ്ടുതവണ ദൃശ്യം തെളിഞ്ഞപ്പോഴാണ് കോടതി ശ്രദ്ധിച്ചത്.
ഹാജരായി വാദം നടത്താൻ കഴിയും വിധം ഫിസിക്കൽ സിറ്റിംഗ് ഒരുക്കാനുള്ള നീക്കം ഹൈക്കോടതിയിൽ തുടങ്ങിയിട്ടുണ്ട്. ഇതിനു മുന്നോടിയായുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |