ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ജന്മതിഥിക്ക് പ്രതിമാസം നടത്തുന്ന ചതയ നക്ഷത്ര ഗുരുപൂജ പുനരാരംഭിച്ചതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.
നവംബർ 13ന് ചതയംനാളിൽ മഹാസമാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം എന്നിവയ്ക്കുശേഷം 10ന് പർണ്ണശാലയിൽ ശാന്തിഹവന യജ്ഞം നടക്കും. ഗുരുദേവൻ രചിച്ച ഹോമമന്ത്റം ജപിച്ച് ഭക്തജനപങ്കാളിത്തത്തോടെ നടത്തുന്ന ശാന്തിഹോമത്തിന് മഠത്തിലെ സന്യാസി ശ്രേഷ്ഠർ നേതൃത്വം നൽകും. തുടർന്ന് ഗുരുദേവകൃതികളെ ആസ്പദമാക്കിയുളള പഠനക്ലാസ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശാരദാനന്ദ പഠനക്ലാസ് നയിക്കും. മഹാസമാധി, ശാരദാമഠം, പർണ്ണശാല തുടങ്ങിയ പുണ്യ സങ്കേതങ്ങൾ ദർശനത്തിനായി പൂർണ്ണമായി തുറന്ന് കൊടുത്തിട്ടുണ്ട്. ഭക്തർക്ക് ഗുരുപൂജാ പ്രസാദവും ശിവഗിരിമഠം ഗസ്റ്റ്ഹൗസിൽ താമസസൗകര്യവും കോവിഡ് കാലഘട്ടത്തിന് മുമ്പുളള രീതിയിലായിരിക്കുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |