ദുബായ്: ലോകകപ്പിൽ അവസാന മൂന്ന് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം കെ.എൽ രാഹുൽ ഐ.സി.സി ട്വന്റി -20 ബാറ്റിംഗ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. അതേസമയം വിരാട് കൊഹ്‌ലി എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.839 പോയിന്റുമായി പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസമാണ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് രണ്ടാമത്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡൻ മാർക്രം റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി.