പാലക്കാട്: സാമൂഹിക സുരക്ഷാ മിഷന്റെ താലോലം ചികിത്സാ പദ്ധതി പ്രകാരം 18 വയസിന് താഴെയുള്ള വിവിധ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരുടെ ചെലവ് വഹിക്കുന്നതിന് പരിധി ഏർപ്പെടുത്തിയിട്ടില്ല. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ സഹായം ലഭിക്കും. പദ്ധതിക്കായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. പദ്ധതി നടപ്പിലാക്കുന്ന ആശുപത്രിയിൽ നിയോഗിച്ച സുരക്ഷാമിഷൻ കൗൺസിലർമാർ സാമ്പത്തിക, സാമൂഹിക വിശകലനം നടത്തി കണ്ടെത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക. തൃശൂർ, കോഴിക്കോട് ഗവ.മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 18 ആശുപത്രികളിൽ സേവനം ലഭ്യമാണ്.
രോഗങ്ങൾ
ഹൃദയ സംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽ പാൾസി, ഓട്ടിസം, അസ്ഥി വൈകല്യങ്ങൾ, എൻഡോസൾഫാൻ ബാധിതരുടെ രോഗങ്ങൾ, ഡയാലിസിസ്, ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവയുടെ ചെലവുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |