ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ കലാപം 100-ാം വാർഷിക സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 5ന് അവലൂക്കുന്ന് ഗ്രന്ഥശാലാ അങ്കണത്തിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനാകും. നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ്, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ ജി. കൃഷ്ണകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം. മാക്കിയിൽ, സെക്രട്ടറി ടി. തിലകരാജ്, വാർഡ് കൗൺസിലർ ബിജി ശങ്കർ, സംസ്ഥാന കൗൺസിലംഗം കെ.കെ. സുലൈമാൻ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |