കോഴിക്കോട്: സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള റോഡ് റെയ്സിന് തുടക്കമായി.
സൈബർ പാർക്കിൽ ജൂനിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 15 കിലോമീറ്റർ റെയ്സാണ് നടന്നത്. റിംഗ് റെയ്സ് മത്സരങ്ങൾ കാലിക്കറ്റ് ട്രേഡ് സെന്ററിലും നടന്നു.
ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി അംഗം കെ.എസ്.സിയാദ് മത്സരങ്ങൾ ഫ്ലാഗ് ഒഫ് ചെയ്തു.
ഇന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് സ്പീഡ് സ്കേറ്റിംഗ് റിംഗ്, റോഡ് റെയ്സ് മത്സരങ്ങൾ കാലിക്കറ്റ് ട്രേഡ് സെന്ററിലും സൈബർ പാർക്കിലുമായി നടക്കും. ചാമ്പ്യൻഷിപ്പ് നാളെ ഉച്ചയോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |