ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താനയുടെ നിയമോപദേശകൻ സുരേഷ് ചന്ദ്ര രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. രാജി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. പിൻഗാമിയെ നിശ്ചയിച്ചിട്ടില്ല.
സർക്കാർ സർവീസിൽ നിന്നും വിരമിച്ച സുരേഷ് ചന്ദ്രയെ താൽക്കാലികമായാണ് നിയമിച്ചതെന്നും ആറ് മാസമായിരുന്നു കരാറെന്നും ഡൽഹി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എല്ലാ സർക്കാർ രേഖകളും തിരിച്ചേല്പിക്കാൻ ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |