ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന (ഐ.സി.സി ) 2024 മുതൽ 2031വരെയുള്ള കാലയളവിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിമിത ഓവർ ടൂർണമെന്റുകളുടെ വേദികൾ പ്രഖ്യാപിച്ചു. നാല് ട്വന്റി-20 ലോകകപ്പുകളും രണ്ട് ഏകദിന ലോകകപ്പുകളും 2ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുമാണ് ഈ കാലയളവിൽ ഐ.സി.സി നടത്തുന്നത്.
2025 ലെചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാൻ വേദിയാകുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയമായ വസ്തുത. 1996 ൽ ഏകദിന ലോകകപ്പിന് സംയുക്ത ആതിഥേയരായ ശേഷം ആദ്യമായാണ് പാകിസ്ഥാൻ ഒരു ഐ.സി.സി ടൂർണമെന്റിന്റെ വേദിയാകുന്നത്.
2024ലെ ട്വന്റി-20 ലോകകപ്പിന് വെസ്റ്റിൻഡീസിനൊപ്പം യു.എസ്.എയും സഹആതിഥേയരാകും. 2026ലെ ട്വന്റി-20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വമരുളും. 2029ലെ ചാമ്പ്യൻൻസ് ട്രോഫിക്കും ഇന്ത്യ വേദിയൊരുക്കും. 2031ലെ ഏകദിന ലോകകപ്പ് ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടക്കും.
വേദികൾ
വർഷം -ടൂർണമെന്റ്-വേദി
2024- ട്വന്റി-20 ലോകകപ്പ്- യു.എസ്.എ, വെസ്റ്റിൻഡീസ്
2025- ചാമ്പ്യൻസ് ട്രോഫി- പാകിസ്ഥാൻ
2026 - ട്വന്റി-20 ലോകകപ്പ്-ഇന്ത്യ, ശ്രീലങ്ക
2027- ഏകദിന ലോകകപ്പ്-നമീബിയ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക
2028-ട്വന്റി-20 ലോകകപ്പ്-ആസ്ട്രേലിയ, ന്യൂസിലൻഡ്
2029 - ചാമ്പ്യൻസ് ട്രോഫി- ഇന്ത്യ
2030 -ട്വന്റി-20 ലോകകപ്പ്- ഇംഗ്ലണ്ട്,അയർലൻഡ്, സ്കോട്ട്ലാൻഡ്
2031- ഏകദിന ലോകകപ്പ്- ഇന്ത്യ, ബംഗ്ലാദേശ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |