രാമനാട്ടുകര: കഴിക്കാൻ വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി ചെമ്പടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു ഉപഭോക്താവിന്റെ പ്രതിഷേധം.രാമനാട്ടുകര അങ്ങാടിയിൽ എയർപോർട്ട് റോഡിലെ തട്ടു കടയിൽ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം.ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയുടെ പുറത്ത് വിൽക്കുവാൻ വെച്ച ബിരിയാണിയടക്കം ഉള്ള ചെമ്പാണ് വാഴയൂർ സ്വദേശിയായ ആൾ റോഡലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി രണ്ടു വിഭാഗമായി വാഗ്വാദം നടത്തിയത് അങ്ങാടിയിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് ഫറോക്ക് പൊലീസും,ഹെൽത്ത് ഇൻസ്പക്ടറും സ്ഥലത്തെത്തി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |