മലപ്പുറം: ജില്ലയിലെ മുസ്‌ലിം ലീഗ് മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരായ ലീഗ് പ്രതിനിധികളുടെയും പ്രത്യേക യോഗം 22, 23 തീയതികളിൽ മൂന്ന് സെഷനുകളിലായി മലപ്പുറം ഖാഇദെ മില്ലത്ത് സൗഥത്തിൽ നടക്കും. 22ന് രാവിലെ 10ന് നിലമ്പൂർ, വണ്ടൂർ, തവനൂർ, തിരൂർ, താനൂർ, 22ന് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി, കോട്ടയ്ക്കൽ, 23ന് ഉച്ചയ്ക്ക് രണ്ടിന് പൊന്നാനി, മങ്കട, തിരൂരങ്ങാടി, വളളിക്കുന്ന്, വേങ്ങര, ഏറനാട് സംഘടനാ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കണം.