SignIn
Kerala Kaumudi Online
Thursday, 19 September 2024 2.13 AM IST

ഇനി തടസങ്ങളില്ലാതെ ഈ രാജ്യങ്ങളിൽ വിദേശയാത്ര ചെയ്യാം, ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച് 110 രാജ്യങ്ങൾ

Increase Font Size Decrease Font Size Print Page
indian-vaccine-

ന്യൂഡൽഹി: ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇനി ലോക രാജ്യങ്ങളിൽ നിർബാധം യാത്ര ചെയ്യാം. ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം നൂറ്റിപ്പത്തായി ഉയർന്നു. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിന് പുതിയ നിർദ്ദേശം സർക്കാർ പുറത്തിറക്കിയതോടെ ആണ് കൂടുതൽ രാജ്യങ്ങൾ ഇന്ത്യൻ വാക്സിന് അംഗീകാരം നൽകിയത്. ഇതോടെ ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം, ബിസിനസ്, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശത്തേയ്ക്ക് കൂടുതൽ നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനാവും.

പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാരുടെ ഇന്ത്യൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൂറ്റിപ്പത്ത് രാജ്യങ്ങൾ അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി കരാറുള്ള രാജ്യങ്ങളും, നിലവിൽ കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങളും നൂറ്റിപ്പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ പൂർണമായും വാക്സിനെടുത്ത് ചെല്ലുന്ന യാത്രികർക്ക് ക്വാറന്റൈൻ രഹിത പ്രവേശനത്തിനായുള്ള ഇളവുകൾ ലഭിക്കും.

വാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടിക ചുവടെ

അൽബേനിയ
അൻഡോറ
അംഗോള
ആന്റിഗ്വ & ബാർബുഡ
അർജന്റീന
അർമേനിയ
ഓസ്‌ട്രേലിയ
ഓസ്ട്രിയ
അസർബൈജാൻ
ബഹ്‌റൈൻ
ബംഗ്ലാദേശ്
ബെലാറസ്
ബെൽജിയം
ബെനിൻ
ബോട്സ്വാന
ബ്രസീൽ
ബൾഗേറിയ
കാനഡ
ചാഡ്
കൊളംബിയ
കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക
കൊമോറോസ്
കോസ്റ്റാറിക്ക
ക്രൊയേഷ്യ
ചെക്ക് റിപ്പബ്ലിക്
ഡൊമിനിക്കന് റിപ്പബ്ലിക്ക്
ഈജിപ്ത്
എൽ സാൽവഡോർ
എസ്റ്റോണിയ
ഈശ്വതിനി
ഫിൻലാൻഡ്
ഫ്രാൻസ്
ജോർജിയ
ജർമ്മനി
ഘാന
ഗ്രീസ്
ഗ്വാട്ടിമാല
ഗയാന
ഹെയ്തി
ഹോണ്ടുറാസ്
ഹംഗറി
ഐസ്ലാൻഡ്
ഇറാൻ
അയർലൻഡ്
ഇസ്രായേൽ
ജമൈക്ക
കസാഖ്സ്ഥാൻ
കുവൈറ്റ്
കിർഗിസ് റിപ്പബ്ലിക്
ലെബനൻ
ലിച്ചെൻസ്റ്റീൻ
മലാവി
മാലിദ്വീപ്
മാലി
മൗറീഷ്യസ്
മെക്സിക്കോ
മോൾഡോവ
മംഗോളിയ
മോണ്ടിനെഗ്രോ
നമീബിയ
നേപ്പാൾ
നെതർലാൻഡ്സ്
നിക്കരാഗ്വ
നൈജീരിയ
ഒമാൻ
പനാമ
പരാഗ്വേ
പെറു
ഫിലിപ്പീൻസ്
പോളണ്ട്
ഖത്തർ
റൊമാനിയ
റഷ്യ
റുവാണ്ട
സാൻ മറിനോ
സെർബിയ
സിയറ ലിയോൺ
സിംഗപ്പൂർ
സ്ലോവാക് റിപ്പബ്ലിക്
സ്ലോവേനിയ
ദക്ഷിണ സുഡാൻ
സ്‌പെയിൻ
ശ്രീലങ്ക
പലസ്തീൻ സംസ്ഥാനം
സുഡാൻ
സ്വീഡൻ
സ്വിറ്റ്സർലൻഡ്
സിറിയ
ബഹാമാസ്
യുണൈറ്റഡ് കിങ്ങ്ഡം
ട്രിനിഡാഡ് & ടൊബാഗോ
ടുണീഷ്യ
ടർക്കി
യു.എ.ഇ
ഉഗാണ്ട
ഉക്രെയ്ൻ
അമേരിക്ക
ഉറുഗ്വേ
സിംബാബ്‌വെ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN VACCINE, COVIS, COVISHEILD, WHO, INDIAN VACCINE CERTIFICATE, VACCINE CERTIFICATE, INDIAN STATES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.