ന്യൂഡൽഹി: കാഴ്ച്ചപരിമിതരുടെ ദേശീയ ട്വന്റി- 20 ക്രിക്കറ്റ് ടൂർണ്ണമെന്റായ നാഗേഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാമത്തെ ജയം. സിരിഫോർട്ട് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളം പശ്ചിമ ബംഗാളിനെ 67 റൺസിന് പരാജയപ്പെടുത്തി.
ടോസ് നേടിയ ബംഗാൾ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർമാരായ വിഷ്ണു എൻ.കെ, മനീഷ് കെ.എ എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ മികവിൽ കേരളം 20 ഓവറിൽ 5 വികറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. വിഷ്ണു 43 പന്തിൽ നിന്നും 50 റൺസും മനീഷ് 37 പന്തിൽ നിന്നും 51റൺസും നേടി. വിഷ്ണു പരിക്കേറ്റ് റിട്ടയർ ചെയ്യുകയായിരുന്നു. കേരളത്തിന്റെ മറ്റൊരു താരം ജിബിൻ പ്രകാശ് 19 പന്തിൽ നിന്നും 36 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ സാധിച്ചുള്ളു. കേരള ക്യാ്ര്രപൻ മനീഷ് കെ.എയാണ് മാൻ ഓഫ് ദി മാച്ച്.
ഇന്ന് കേരളം ആന്ധ്രപ്രദേശിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |