തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് 6 മാസത്തിനുള്ളിൽ സംസ്ഥാനത്ത് 4700 സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ (എം.എസ്.എം.ഇ) ആരംഭിച്ചെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ മേഖലയിൽ 15,000 കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. കേരളത്തിലെ മികച്ചതും ദ്രുതഗതിയിൽ വികസിക്കുന്നതുമായ അടിസ്ഥാന സൗകര്യങ്ങളും ഉന്നത നിലവാരം പുലർത്തുന്ന മനുഷ്യവിഭവ ശേഷിയും എം.എസ്.എം.ഇ മേഖലയ്ക്ക് അനുയോജ്യമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |