പാലക്കാട്: തൃത്താലയിൽ തന്റെ എതിർസ്ഥാനാർത്ഥിയായിരുന്ന വി.ടി ബൽറാമുമായി ഒരു അടുത്ത സൗഹൃദവുമുണ്ടായിരുന്നില്ലെന്ന സ്പീക്കർ എം.ബി രാജേഷിന്റെ പരാമർശത്തിന് മറുപടിയുമായി വി.ടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് ബൽറാം തന്റെ മറുപടി അറിയിച്ചിരിക്കുന്നത്. ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്. ഒരു ചാനൽ പരിപാടിക്കിടെയാണ് സ്പീക്കർ ബൽറാമുമായി സൗഹൃദമില്ലെന്ന് പറഞ്ഞത്.
അതേസമയം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി ഒരു വ്യാഴവട്ടക്കാലമായി അടുത്ത സൗഹൃദമാണെന്ന സ്പീക്കറുടെ പോസ്റ്റിന് വലിയ വിമർശനവും ഉണ്ടായി. ഠാക്കൂർ യുവമോർച്ചയുടെ അദ്ധ്യക്ഷനായിരുന്ന സമയം താൻ ഡി.വൈ.എഫ്.ഐയുടെ പ്രസിഡന്റായിരുന്നെന്നും രണ്ട് വർഷത്തിന് ശേഷമാണ് കാണുന്നതെന്നുമായിരുന്നു സ്പീക്കറുടെ പോസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |