കൊല്ലം: ശബരിമല തീർത്ഥാടകർ എന്ന വ്യാജേന കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്താൻ സാദ്ധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർ.പി.എഫ്, എക്സൈസ് ഇന്റലിജൻസ് എന്നിവയുടെ നേതൃത്വത്തിൽ ട്രെയിനുകളിൽ മിന്നൽ പരിശോധന നടത്തി. ശബരി, നേത്രാവതി ട്രെയിനുകളിലായിരുന്നു പരിശോധന. കായംകുളം ഭാഗത്തുനിന്നു കൊല്ലത്തേക്ക് സഞ്ചരിക്കുന്ന ട്രെയിനുകളിൽ നടത്തിയ പരിശോധനയിൽ നിരവധി പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയും കേസെടുത്ത് പിഴ ഈടാക്കുകയും ചെയ്തു. വിവിധ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കൂടാതെ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |