ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണെതിരേ മറുപടിയില്ലാത്ത നാലുഗോളുകളുടെ തകർപ്പൻ വിജയവുമായി മുൻ ചാമ്പ്യന്മാരായ ലിവർ പൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിലെ ഈ ജയത്തോടെ അവർ പട്ടികയിൽ ഒന്നാമതുള്ള ചെൽസിയുമായുള്ള വ്യത്യാസം ഒരു പോയിന്റായി കുറച്ചു.
ഡിയോഗോ ജോട്ട ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ തിയാഗോ അൽകാൻട്രയും വിർജിൽ വാൻഡൈക്കും ലിവർപൂളിനായി സ്കോർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |