SignIn
Kerala Kaumudi Online
Friday, 26 April 2024 8.03 AM IST

ഇവർ രണ്ടുപേരും മാത്രമാണ് മോഹൻലാലിനെ 'മോഹൻ' എന്നു വിളിക്കുന്നത്,​ അനുഭവം പങ്കുവച്ച് നന്ദു

mohanlal

മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം മരക്കാറിന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മരക്കാർ തിയേറ്ററിലെത്തുന്നത്. ഈയവസരത്തിൽ മോഹൻലാലിനെക്കുറിച്ചുള്ള ഒരു രസകരമായ വാർത്ത പങ്കുവയ്ക്കുകയാണ് നടൻ നന്ദു. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മോഹൻലാൽ ലാലേട്ടനും ലാൽ സാറും ലാലുമൊക്കെയാണ്. എന്നാൽ മോഹൻലാലിനെ 'മോഹൻ' എന്നു വിളിക്കുന്ന രണ്ടുപേർ ഉണ്ടെന്ന് പറയുകയാണ് നന്ദു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം പറഞ്ഞത്.

ബോളിവുഡ് താരം നീന ഗുപ്തയും നടിയും എം.പിയുമായിരുന്ന ജയപ്രദയുമാണ് മോഹൻലാലിനെ മോഹൻ എന്നു വിളിക്കുന്നതെന്ന് നന്ദു പറയുന്നു. 'അഹം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് നന്ദു ഇക്കാര്യം വ്യക്തമാക്കിയത്. സെറ്റിൽ നീന ഗുപ്ത മോഹൻ, മോഹൻ എന്നു വിളിക്കുന്നത് കേട്ട് തനിക്കാദ്യം ആരെയാണെന്ന് മനസിലായില്ലെന്നും പിന്നീട് മോഹൻലാൽ തന്നെയാണ് അവർ തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയതെന്നും നന്ദു പറയുന്നു.


തന്നെ മോഹൻ എന്നു വിളിക്കുന്ന മറ്റൊരാൾ നടി ജയപ്രദയാണെന്ന് മോഹൻലാൽ പറഞ്ഞതായും നന്ദു ഓർക്കുന്നു. ദേവദൂതൻ, പ്രണയം എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ജയപ്രദ അഭിനയിച്ചിട്ടുണ്ട്. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, NANDU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.