SignIn
Kerala Kaumudi Online
Thursday, 19 September 2024 3.27 AM IST

കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, തെക്കൻ കേരളം മഴക്കെടുതിയിൽ

Increase Font Size Decrease Font Size Print Page
rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.


കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. കനത്ത മഴയിൽ ആലപ്പുഴ നഗരത്തിൽ വീടുകളിൽ വെള്ളം കയറി. വലിയമരം, ചാത്തനാട്, തിരുമല എന്നിവടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊല്ലത്തും കനത്ത മഴയാണ്. നിലമേലില്‍ എം.സി റോഡില്‍ വെള്ളം കയറി. മലയോര പ്രദേശങ്ങളിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഇരുജില്ലകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAIN ALERT, KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.