SignIn
Kerala Kaumudi Online
Friday, 26 April 2024 5.11 PM IST

കേരള സർവകലാശാല ബിരുദ പ്രവേശനം സ്‌പോട്ട് അലോട്ട്‌മെന്റ്

p

തിരുവനന്തപുരം : കേരള സർവകലാശാല ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി/ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/സംവരണ വിഭാഗങ്ങൾക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് 30 നും ഡിസംബർ 1 നും നടത്തും. വിശദമായ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.

കേരളസർവകലാശാല എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വോട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ സ്‌പോർട്സ് ക്വോട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക്. കോഴ്സുകളിലെ (ഇ.സി, സി.എസ്, ഐ.ടി) ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 30 ന് കോളേജ് ഓഫീസിൽ നടത്തും. ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിൽ ഒഴിവുളള എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനവും അന്ന് നടത്തും. വിവരങ്ങൾ ​w​w​w.​u​c​e​k.​i​nൽ. ഫോൺ 9037119776, 9388011160, 9447125125.

പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്സി./ബികോം. (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, 2018 & 2017 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ അഡിഷണൽ സപ്ലിമെന്ററി, മേഴ്സിചാൻസ് 2014 അഡ്മിഷൻ) പരീക്ഷകൾ ഡിസം. 8 മുതൽ ആരംഭിക്കും.

പരീക്ഷാഫലം

ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. (2014 & 2018 സ്‌കീം) (മേഴ്സി ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസം.10 വരെ അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.