കാസർകോട്: ജില്ലാഭരണസംവിധാനത്തിന്റെയും വനിതാസംരക്ഷണ ഓഫീസിന്റെയും ജില്ലാ വനിതാസെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വനിതാ സംരക്ഷണ പദ്ധതിയായ കൂടിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒറ്റയാക്കപ്പെട്ട സ്ത്രീകൾക്ക് കൂട്ട് കണ്ടെത്തി നൽകുകയും സാമ്പത്തിക സ്വാശ്രയരാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. സെമിനാർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എം സുനിത അദ്ധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് എം. ഷുഹൈബ് മുഖ്യാതിഥിയായിരുന്നു. അഡിഷണൽ എസ്.പി ഹരീഷ്ചന്ദ്ര നായ്ക്, ജില്ലാ വനിതാശിശുവികസന ഓഫീസർ ഷിംന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു, പ്രൊബേഷൻ ഓഫീസർ പി. ബിജു, വനിതാസെൽ സർക്കിൾ ഇൻസ്പെക്ടർ ഭാനുമതി തുടങ്ങിയവർ സംസാരിച്ചു. ഫാമിലി കൗൺസിലർ രമ്യമോൾ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |